സ്വാതന്ത്ര്യ ദിനാഘോഷം സംയുക്തമായി ആചരിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും
തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയും (KSACS) കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (KSBTC) സംയുക്തമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി ആസ്ഥാനത്തിൽ നടന്ന ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ ഡോ. പീയൂഷ് എം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.


രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ട സ്മരണകൾ പുതുക്കുന്നതോടൊപ്പം, എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജീവൻരക്ഷാ രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പരിപാടിയിൽ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
